ദുബായ്: ലോകത്തെ ഏറ്റവും സുരക്ഷിതമായ പത്തു രാജ്യങ്ങളില്‍ യുഎഇയും. ഗാലപിന്റെ 2020 ആഗോള ക്രമസമാധാന പട്ടികയിലാണ് ഏറ്റവും കൂടുതല്‍ ക്രമ സമാധാനമുള്ള രാജ്യങ്ങളില്‍ യുഎഇയെ ഉള്‍പെടുത്തിയത്.
നിയമപാലകരില്‍ ആളുകള്‍ക്കുള്ള വിശ്വാസം, വ്യക്തിഗത സുരക്ഷ, മോഷണം, ആക്രമണം എന്നിവ അടിസ്ഥാനമാക്കി തയാറാക്കിയതാണ് പട്ടിക.
97 മാര്‍ക്കോടെ സിങ്കപ്പൂരും തുര്‍ക്ക്‌മെനിസ്ഥാനുമാണ് പട്ടികയില്‍ തലപ്പത്ത്. ചൈന, ഐലന്റ്, കുവൈത്ത്, നോര്‍വെ, ഓസ്ട്രിയ, സ്വിറ്റ്‌സര്‍ലന്റ്, ഉസ്‌ബെക്കിസ്ഥാനന്‍ എന്നിവയാണ് ആദ്യ പത്തില്‍ ഉള്‍പെട്ട മറ്റു രാജ്യങ്ങള്‍. അഫ്ഗാനിസ്ഥാനാണ് ഏറ്റവും പിറകില്‍.
ഏറ്റവും കൂടുതല്‍ സാമ്പത്തിക മുന്നേറ്റവും ശക്തമായ നിയമങ്ങളും ഉള്ള രാജ്യങ്ങളുടെ പട്ടികയില്‍ യുഎഇ നാലാമതാണ്. കുവൈത്ത് ആറാമതും സഊദി പത്താമതുമാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍ യഥാക്രമം സിങ്കപ്പൂര്‍, തുര്‍ക്‌മെനിസ്ഥാന്‍, നോര്‍വെ എന്നീ രാജ്യങ്ങളുണ്ട്. രാത്രിയിലടക്കം ഇറങ്ങി നടക്കാന്‍ കഴിയുന്ന രാജ്യങ്ങളില്‍ യൂറോപ്പിനെക്കാളും മുന്‍പന്തിയിലാണ് യുഎഇ, സഊദി, കുവൈത് ഉള്‍പെടെയുള്ള അറബ് രാജ്യങ്ങള്‍ എന്നും കണക്കുകള്‍ കാണിക്കുന്നു.