വാഷിങ്ടണ്‍: ആറ് മാസത്തിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെപ്പിന് അംഗീകാരം നല്‍കി യു.എസ്. ഫൈസര്‍, മൊഡേണ എന്നീ വാക്‌സിനുകള്‍ക്കാണ് യു.എസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അടിയന്തര ഉപയോഗത്തിനുള്ള അംഗീകാരം നല്‍കിയത്. ആറ് മാസത്തിനും അഞ്ച് വയസ്സിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് മൊഡേണയുടെ രണ്ട് ഡോസ് വാക്‌സിന്‍ നല്‍കാനാണ് അംഗീകാരം. ആറ് മാസത്തിനും നാല് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് മൂന്ന് ഡോസ് ഫൈസര്‍ വാക്‌സിന്‍ നല്‍കും.