മുഖ്യമന്ത്രിയുടെ പൊലീസ് മെഡലിലെ അക്ഷരത്തെറ്റുമായി ബന്ധപ്പെട്ട് കുറിച്ച് പൊലീസ് ആസ്ഥാനത്തെ ഡിഐജി സതീഷ് ബിനോ അന്വേഷിക്കും. തിരുവനന്തപുരത്തെ ഭഗവതി ഏജന്‍സിയാണ് പൊലീസ് മെഡലുകള്‍ തയ്യാറാക്കിയത്. നവംബര്‍ ഒന്നിന് വിശിഷ്ട സേവനത്തിന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്ത മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകളിലാണ് അക്ഷരത്തെറ്റുകള്‍ കണ്ടെത്തിയിരുന്നത്.
മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍’ എന്നതിന് പകരം ‘മുഖ്യമന്ത്രയുടെ പോലസ് ‘ എന്നാണ് വിതരണം ചെയ്ത മെഡലില്‍ ആലേഖനം ചെയ്തിരുന്നത്. പകുതിയോളം മെഡലുകളിലും അക്ഷരത്തെറ്റുകള്‍ ഉണ്ടായിരുന്നു.
ഒക്ടോബര്‍ 23നായിരുന്നു മെഡല്‍ തയ്യാറാക്കാന്‍ ഏജന്‍സിക്ക് ഓര്‍ഡര്‍ നല്‍കിയത്. ഒക്ടോബര്‍ 29 നാണ് ഭഗവതി ഏജന്‍സി മെഡലുകള്‍ കൈമാറിയത്.
മെഡലുകള്‍ ലഭിച്ച ലൊലീസി ഉദ്ധ്യോഗസ്ഥര്‍ മേലാധികാരെ അറിയിക്കുകയായിരുന്നു. സംഭവം വാര്‍ത്തയായതോടെ പ്രശ്‌നത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇടപെട്ടു. അക്ഷരത്തെറ്റ് സംഭവിച്ച മെഡലുകള്‍ ഉടന്‍ തിരികെ വാങ്ങി പകരം മെഡലുകള്‍ നല്‍കാന്‍ ടെന്‍ഡര്‍ എടുത്ത സ്ഥാപനത്തിന് നിര്‍ദേശം നല്‍കി.
അതേസമയം ഗുരുതരമായ പിഴവ് സംഭവിച്ചിട്ടും അത് കണ്ടെത്താനോ പരിഹരിക്കാനോ മുഖ്യമന്ത്രിയുടെ തന്നെ കീഴിലുള്ള ആഭ്യന്തര വകുപ്പിന് കഴിയാതെ പോയത് എങ്ങനെയെന്നതും പരിശോധിക്കും.