X

ഖനൂന്‍ ചുഴലിക്കാറ്റ്: ദക്ഷിണ കൊറിയയില്‍ 450 വിമാനങ്ങള്‍ റദ്ദാക്കി

സോള്‍: ഖനൂന്‍ ചുഴലിക്കാറ്റിന്റെ ആഘാതത്തെത്തുടര്‍ന്ന് ദക്ഷിണ കൊറിയയിലുടനീളം വ്യാഴാഴ്ച 450 ഓളം വിമാനങ്ങള്‍ നിര്‍ത്തിയതായി സ്റ്റേറ്റ് ന്യൂസ് ഏജന്‍സി (യോണ്‍ഹാപ്പ്) റിപ്പോര്‍ട്ട് ചെയ്തു. രാവിലെ 9:20 ന് ശക്തമായ ചുഴലിക്കാറ്റാണ് രാജ്യത്തിന്റെ തെക്കന്‍ തീരത്ത് ആഞ്ഞുവീശിയത്. കനത്ത മഴയും ശക്തമായ കാറ്റും കൊണ്ട് ഉപദ്വീപ് മുഴുവന്‍ സഞ്ചരിക്കുമെന്ന് കൊറിയ കാലാവസ്ഥാ വിഭാഗം (കെഎംഎ) അറിയിച്ചു.

നേരത്തെ ഷെഡ്യൂള്‍ ചെയ്ത 2,138 വിമാനങ്ങളില്‍ 452 എണ്ണം താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി എയര്‍പോര്‍ട്ട് അധികൃതര്‍ വ്യക്തമാക്കി. സിയോളില്‍ നിന്ന് 27 കിലോമീറ്റര്‍ പടിഞ്ഞാറ് ഇഞ്ചിയോണിലെ ഇഞ്ചിയോണ്‍ അന്താരാഷ്ട്ര വിമാനത്താവളം, ഷെഡ്യൂള്‍ ചെയ്ത 1,048 ഫ്ലൈറ്റുകളില്‍ 145 വിമാനങ്ങള്‍ റദ്ദാക്കുകയോ മാറ്റിവയ്ക്കുകയോ ചെയ്തു.

മറ്റ് 14 പ്രാദേശിക വിമാനത്താവളങ്ങളില്‍, ഷെഡ്യൂള്‍ ചെയ്ത 1,090 ഫ്ലൈറ്റുകളില്‍ 307 എണ്ണം എത്തിയതായി വിമാനത്താവളങ്ങള്‍ നടത്തുന്ന കൊറിയ എയര്‍പോര്‍ട്ട്സ് കോര്‍പ്പറേഷന്‍ അറിയിച്ചു.

webdesk11: