തൃശൂര്‍: തൃശൂരില്‍ മരോട്ടിച്ചാല്‍ വെള്ളച്ചാട്ടത്തില്‍ കാല്‍വഴുതി വീണ് രണ്ടു യുവാക്കള്‍ മുങ്ങി മരിച്ചു. ചെങ്ങാലൂര്‍ വെണ്ണാട്ടുപറമ്പില്‍ സാന്റോ, തൈവളപ്പില്‍ അക്ഷയ് എന്നിവരാണ് മരിച്ചത്. ഇരുവരും സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ്. ഇന്നു ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് നാട്ടുകാരും ഫോറസ്റ്റ് ജീവനക്കാരുമെത്തിയാണ് മൃതദേഹം പുറത്തെടുത്തത്.