X

രണ്ടു വയസുകാരിക്ക് ക്രൂരമര്‍ദ്ദനം; ഗുരുതരാവസ്ഥയില്‍

തൃക്കാക്കര സ്വദേശിനിയുടെ രണ്ടുവയസ്സുകാരിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും ആണ് ഇന്നലെ അര്‍ദ്ധരാത്രിയോടെ പരിക്കേറ്റ നിലയില്‍ കോലഞ്ചേരി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ കുഞ്ഞിനെ പ്രവേശിപ്പിച്ചത്. കുഞ്ഞിനെ നിലവില്‍  വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കളിക്കുന്നതിനിടെ പരിക്കേറ്റു എന്നാണ് ആശുപത്രിയില്‍ ഇവര്‍ പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് സംശയംതോന്നി അവരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെങ്കിലും പറഞ്ഞത് തന്നെ വീട്ടുകാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ വിശദമായ നടത്തിയ പരിശോധനയില്‍ തലയിലും ക്ഷതമേറ്റതായി കണ്ടെത്തിയിട്ടുണ്ട്. കുട്ടിയുടെ ദേഹമാസകലം മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.ആശുപത്രി അധികൃതരാണ് പോലീസിന് വിവരം നല്‍കിയത്.

രണ്ടാനച്ഛന്റെ മര്‍ദ്ദനം മൂലമാണ് കുട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍. പോലീസ് നിലവില്‍ കേസിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു വരികയാണ്. കുട്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട മെഡിക്കല്‍ ബുള്ളറ്റിനില്‍ ആശുപത്രി അധികൃതര്‍ അല്പസമയത്തിനകം പുറത്തുവിടും.

Test User: