കൊച്ചി: തൃക്കാക്കരയില്‍ രണ്ടുവയസുകാരിക്ക് പരിക്കേറ്റത്തില്‍ അമ്മയ്‌ക്കെതിരെ കേസെടുത്ത് പൊലിസ്. ചികിത്സ വൈകിപ്പിച്ചതിനാണ് കേസ്. കുട്ടിയുടെ ദേഹമാസകലം മുറിവുകള്‍ ഉണ്ടായിരുന്നു. സി.ടി സ്‌കാനില്‍ തലക്ക് ക്ഷതമേറ്റതായി കണ്ടെത്തിയെന്നും അടുത്ത 72 മണിക്കൂര്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി. അപസ്മാരം വന്നതിനെ തുടര്‍ന്ന് ഇന്നലെ രാത്രിയാണ് കുട്ടിയെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
കളിക്കുന്നതിനിടെ പരിക്കേറ്റു എന്നാണ് ആശുപത്രിയില്‍ അമ്മയും മുത്തശ്ശിയും പറഞ്ഞത്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് സംശയം തോന്നി അവരോട് കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചെങ്കിലും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുകയായിരുന്നു.ആശുപത്രി അധികൃതരാണ് പോലീസിന് വിവരം നല്‍കിയത്. രണ്ടാനച്ഛന്റെ മര്‍ദ്ദനം മൂലമാണ് കുട്ടിക്ക് ഇത്തരമൊരു ദുരവസ്ഥ വന്നത് എന്നാണ് പോലീസിന്റെ പ്രാഥമികമായ വിലയിരുത്തല്‍.