കൊല്ലത്ത് രണ്ടുവയസ്സുകാരനെ കൊന്ന് മാതാപിതാക്കള്‍ ജീവനൊടുക്കി

കൊല്ലം താന്നിയില്‍ രണ്ടുവയസ്സുകാരനെ കൊലപ്പെടുത്തി മാതാപിതാക്കള്‍ ജീവനൊടുക്കി. താന്നി ബിഎസ്എന്‍എല്‍ ഓഫീസിന് സമീപം താമസിക്കുന്ന അജീഷ് കുമാര്‍, ഭാര്യ സുലു, ഇവരുടെ മകന്‍ ആദി എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തി അമ്മയും അച്ഛനും ജീവനൊടുക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം.

ഇന്ന് രാവിലെ മുറിയില്‍ നിന്ന് ആരെയും പുറത്ത് കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നടത്തിയ പരിശോധനയിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി കട്ടിലില്‍ കിടക്കുന്ന നിലയിലായിരുന്നു കണ്ടെത്തിയത്. മാതാപിതാക്കളെ അതേ മുറിക്ക് സമീപം തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.

സാമ്പത്തിക ബാധ്യതയാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഗള്‍ഫില്‍ ജോലി ചെയ്തിരുന്ന അജീഷ് കുമാര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. മരിക്കുന്ന സമയത്ത് അജീഷ് കുമാറിന്റെ മാതാപിതാക്കളും വീട്ടിലുണ്ടായിരുന്നു. ഇവരുടെ നിലവിളി കേട്ട് നാട്ടുകാര്‍ എത്തിയാണ് മുറി ചവിട്ടുത്തുറന്നത്.

webdesk18:
whatsapp
line