X

ഇരുചക്ര വാഹനങ്ങള്‍ക്ക് വില കൂടും; ഭൂനികുതി സ്ലാബുകള്‍ പരിഷ്‌കരിക്കും

സംസ്ഥാനത്ത് ഇരുചക്ര മോട്ടോര്‍ വാഹനങ്ങള്‍ക്ക് വില കൂടും. സംസ്ഥാന ബജറ്റില്‍ ഇരുചക്ര മോട്ടോര്‍ വാഹന നികുതി ഒരു ശതമാനം കൂട്ടി. ഇതിലൂടെ 60 കോടി രൂപ അധികവരുമാനം വര്‍ഷം ഉണ്ടാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. അതേസമയം കാരവന്‍ വാഹനങ്ങള്‍ക്ക് നികുതി കുറച്ചിട്ടുണ്ട്.

കൂടാതെ പഴയ വാഹനങ്ങള്‍ക്ക് ഹരിത നികുതി 50% വര്‍ദ്ധിപ്പിക്കുന്നതായി മന്ത്രി പറഞ്ഞു. ഇതിലൂടെ 10 കോടിയോളം രൂപ അധികവരുമാനം ലഭിക്കുന്നതായി പ്രതീക്ഷിക്കുന്നു.

അതേസമയം സംസ്ഥാനത്തെ ഭൂമിയുടെ ന്യായവില കൂട്ടി. ന്യായ വില 10 ശതമാനമാണ് കൂട്ടിയത്.അടിസ്ഥാന ഭൂനികുതി പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിലൂടെ 200 കോടി രൂപയുടെ അധിക വരുമാനം ഉണ്ടാക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം.

Test User: