ന്യൂഡല്‍ഹി: പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഭീകര സംഘടനയായ ജെയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് ആരോപണത്തില്‍ രണ്ടുപേരെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റു ചെയ്തു. ഒരു വിദ്യാര്‍ത്ഥി നല്‍കിയ രഹസ്യ വിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. മുസ്ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളാല്‍ പ്രശസ്തമായ ഉത്തര്‍പ്രദേശിലെ ദയൂബന്ദില്‍ നിന്നാണ് ഇവരെ യോഗി സര്‍ക്കാറിന്റെ ആഭ്യന്തര പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.
കശ്മീര്‍ സ്വദേശികളായ ഷാനവാസ് തെളി, ആഖിബ് അഹമ്മദ് മാലിക് എന്നിവരാണ് പിടിയിലായതെന്ന് ഉത്തര്‍പ്രദേശ് തീവ്രവാദ വിരുദ്ധ സേന(എ.ടി.എസ്) അവകാശപ്പെട്ടു. തെളി കുല്‍ഗാം സ്വദേശിയും ആഖിബ് പുല്‍വാമ സ്വദേശിയുമാണ്. ഇവരുടെ മുറികളില്‍ നടത്തിയ പരിശോധനകളില്‍ 32 റേഞ്ചിലുള്ള രണ്ട് ബോര്‍ പിസ്റ്റളുകള്‍, 30 വെടിയുണ്ടകള്‍ എന്നിവയും ഭീകരബന്ധം സൂചിപ്പിക്കുന്ന ചാറ്റുകളുടേയും വീഡിയോകളുടേയും ഫോട്ടോകളുടേയും വിവരങ്ങളും ലഭിച്ചതായി പൊലീസ് അറിയിച്ചു. ഭീകര സംഘടനകളിലേക്ക് ആളുകളെ എത്തിക്കുന്ന റിക്രൂട്ട്‌മെന്റ് കണ്ണികളാണ് ഇരവരുമെന്ന് കരുതുന്നതായി പൊലീസ് വ്യക്തമാക്കി.