മോസ്‌കോ: റഷ്യന്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഐസ്‌ലാന്‍ന്റിനോട് സമനില നേരിട്ട അര്‍ജന്റീന ടീമിന്റെ ആദ്യ ഇലവനില്‍ വന്‍ മാറ്റത്തിന് സാധ്യത. കഴിഞ്ഞ കളിയിലെ പിഴവ് ഇനിയുള്ള മത്സരങ്ങളില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വേണ്ടി നീലപട അടിമുടി മാറാനൊരുങ്ങുകയാണ് അര്‍ജന്റീനിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ക്രെയേഷ്യയ്ക്കെതിരെ വ്യാഴാഴ്ചയാണ് അടുത്ത മത്സരം.
അടുത്ത മത്സരത്തില്‍ അര്‍ജന്റീനയന്‍ ലൈനപ്പില്‍ മാറ്റം വരുത്താനും കോച്ച് സംപോളി തീരുമാനിച്ചതായാണ് വിവരം.
കളിക്കാരില്‍ ചില മാറ്റങ്ങള്‍ വരുത്തി കൊണ്ട് 3-3-3-1 എന്ന ലൈനപ്പില്‍ ഇറങ്ങാനാണ് സാധ്യത. ഇതിനായി എയ്ഞ്ചല്‍ ഡി മരിയയും ലൂക്കാസ് ബിലിയയ്ക്കും പ്ലേയിംഗ് ഇലവനില്‍ സ്ഥാനം പിടിക്കില്ലെന്നാണ് സൂചന. പകരക്കാരായി ഡിമരിയയുടെ സ്ഥാനമായ ഇടത് വിങ്ങില്‍ പാവോണ്‍ ഇടംപിടിക്കും. ലൂക്കാസ് ബിലിയക്ക് പകരം അറ്റാക്കിങ് മിഡ് ഫീല്‍ഡറായ ലോ സെല്‍സ ഇടം പിടിച്ചേക്കും എന്നാണ് വിവരം. റൈറ്റ് വിങ് ബാക്കായി സാല്‍വിയോക്ക് പകരം മെര്‍ക്കാഡോ വരാനും സാധ്യതയുണ്ട്.
ഇതോടെ മെസിയ്ക്ക് മുന്നേറ്റത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാകും എന്നാണ് പ്രതീക്ഷ.
എന്നാല്‍ ചിലപ്പോള്‍ 3-4-3 എന്ന ലൈനപ്പിനും സാധ്യത കാണപ്പെടുന്നുണ്ട്.
ആദ്യ ഇലവനില്‍ ഗബ്രിയേല്‍ മെര്‍കഡോ, മാര്‍ക്കോസ് എസിന, ക്രിസ്റ്റ്യന്‍ പാവോണ്‍ എന്നിവരെ ഉള്‍പ്പെടുത്തും. കൂടാതെ ഗബ്രിയേല്‍ മെര്‍കഡോ, മാര്‍ക്കോസ് എസിനോ, എന്‍സോ പെറെസ്, ക്രിസ്റ്റ്യന്‍ പാവോണ്‍ എന്നിവര്‍കും സാധ്യത കാണുന്നുണ്ട്. ഗോള്‍ കീപ്പറായി കബയ്യറോയേയും നിലനിര്‍ത്തിയേക്കും. ഐസ്ലാന്‍ഡിനെതിരെ മത്സരത്തില്‍ പകരക്കാരനായി ഇറങ്ങിയ പാവോണ്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചിരുന്നു ഇതാണ് താരത്തിന് പ്ലേയിംഗ് ഇലവനില്‍ കളിക്കാന്‍ അവസരം ലഭിക്കാന്‍ കാരണം. ക്രൊയേഷ്യക്കെതിരായ മത്സരത്തില്‍ കൂടുതല്‍ വേഗതയാര്‍ന്ന കളിയാവും പുറത്തെടുക്കുക.