വ്യാപാരിയെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച കേസിലെ പ്രതികളായ പൊലീസുകാരെ പിരിച്ചുവിട്ടു. നെടുമങ്ങാട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന കിരണ്‍കുമാര്‍, പൊന്‍മുടി സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന വിനീത് എന്നിവരെയാണ് പിരിച്ചുവിട്ടത്. വിനീത് നേരത്തെ സസ്‌പെന്‍ഷനിലായിരുന്നു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഇലക്ട്രോണിക് കട നടത്തുന്ന മുജീബ് എന്ന വ്യാപാരിയെയാണ് തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചത്. പൊലീസ് വേഷത്തിലെത്തി വിലങ്ങു വെച്ച് വ്യാപാരിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. മുജീബിനെ വിലങ്ങുവെച്ച് കാറിനുള്ളില്‍ പൂട്ടിയിട്ടു. ഇതോടെ മുജീബ് പുറത്തേക്ക് ചാടി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു.