X

ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങള്‍ കേരളത്തിലെത്തി; നാളെയോടെ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത

സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യത. തിങ്കളാഴ്ച്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴക്കാല സുരക്ഷ മുന്നൊരുക്കത്തിന്റെ ഭാഗമായിദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് സംഘങ്ങള്‍ കേരളത്തിലെത്തി.

ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂര്‍ ജില്ലകളിലേക്ക് ദേശീയ ദുരന്ത നിവാരണ സേനയുടെ ഏഴ് ടീം എത്തിയിട്ടുണ്ട്. 25 പേര് വീതം അടങ്ങുന്ന ഏഴ് എന്‍ഡിആര്‍എഫ് ടീമുകള്‍ ഇന്ന് വൈകിട്ടോടെ ജില്ലകളില്‍ എത്തും. അരക്കോണം ക്യാമ്പില്‍ നിന്നുള്ള എന്‍ഡിആര്‍എഫിന്റെ നാലാം ബറ്റാലിയന്‍ സംഘാംഗങ്ങളാണ് കേരളത്തില്‍ എത്തിയത്.

 

webdesk14: