X
    Categories: News

രണ്ട് വിമാനങ്ങള്‍ ഒരേ റണ്‍വേയില്‍; ഒഴിവായത് വന്‍ ദുരന്തം

ന്യൂഡല്‍ഹി: പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ബുധനാഴ്ച ഒഴിവായത് വന്‍ദുരന്തം. വിസ്താരയുടെ രണ്ട് വിമാനങ്ങള്‍ക്ക് ഒരേ റണ്‍വേയില്‍ ഒരേ സമയം ലാന്‍ഡിങിനും ടേക്ക്ഓഫിനും അനുമതി നല്‍കിയതാണ് കാരണം. രണ്ട് വിമാനങ്ങളിലുമായി 300ഓളം യാത്രക്കാരുണ്ടായിരുന്നു. തലനാരിഴക്കാണ് അപകടം ഒഴിവായത്. ഇരുവിമാനങ്ങള്‍ക്കുമിടയില്‍ 1.8 കിലോമീറ്റര്‍ അകലം മാത്രമാണ് ഒരുവിമാനത്തിന്റെ ടേക്ക് ഓഫ് റദ്ദാക്കുമ്പോള്‍ ഉണ്ടായിരുന്നത് എന്നാണ് വിവരം.

29എല്‍ റണ്‍വേയിലിറങ്ങിയ അഹമ്മദാബാദ്- ഡല്‍ഹി വിമാനം എയര്‍ ട്രാഫിക് കണ്‍ട്രോളി (എടിസി)ന്റെ നിര്‍ദേശമനുസരിച്ച് 29ആര്‍ റണ്‍വേ ക്രോസ് ചെയ്ത് പാര്‍ക്കിങ് ബേയിലേക്ക് നീങ്ങി. അതേസമയത്ത് തന്നെ ഡല്‍ഹി- ബഗ്‌ദോഗ്ര വിമാനത്തിന് 29 ആര്‍ റണ്‍വേയിലൂടെ ടേക്ക് ഓഫിനുള്ള അനുമതി നല്‍കിയിരുന്ന കാര്യം എടിസി വിട്ടുപോയതായി ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പറഞ്ഞു.

 

webdesk11: