വാഷിങ്ടണ്‍: അമേരിക്കയില്‍ വ്യത്യസ്ത ഇടങ്ങളിലുണ്ടായ അപകടങ്ങളില്‍ രണ്ടു വിമാനങ്ങള്‍ക്ക് തീപ്പിടിച്ചു. ചിക്കാഗോയില്‍ അമേരിക്കന്‍ എക്‌സ്പ്രസിന്റെ യാത്രാവിമാനത്തിനും ഫ്‌ളോറിഡില്‍ ഫെഡ് എക്‌സിന്റെ ചരക്ക് വിമാനത്തിനുമാണ് തീപ്പിടിച്ചത്. ആളപായം റിപ്പോര്‍ട്ട് ചെയ്തില്ലെങ്കിലും രണ്ടു സംഭവങ്ങളിലുമായി 28 പേര്‍ക്ക് പരിക്കേറ്റു. ആരുടെയും നില ഗുരുതരമല്ല.
ഫ്‌ളോറിഡയിലെ ഫോര്‍ട്ട് ലോഡെര്‍ഡേല്‍-ഹോളിവുഡ് അന്താരാഷ്ട്രവിമാനത്താവളത്തില്‍ ഉച്ചക്ക് 2.35ന് ലാന്‍ഡിങിനിടെയാണ് അമേരിക്കന്‍ വിമാനമായ ഫെഡ് എക്‌സിന് തീപ്പിടിച്ചത്. മണിക്കൂറുകള്‍ക്കകമാണ് ഒഹിയറില്‍ സമാനരീതിയില്‍ വിമാനത്തിന് തീപ്പിടിച്ചത്. അമേരിക്കന്‍ എക്‌സ്പ്രസിന്റെ ബോയിംഗ് 767 വിമാനത്തില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് യാത്രക്കാരെയെല്ലാം എമര്‍ജന്‍സി വാതില്‍ തുറന്ന് പുറത്തിറക്കി. ഒമ്പതു വിമാന ജീവനക്കാരടക്കം 170 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
ലാന്റിങ് ഗിയര്‍ തകരാറിലായതാണ് ഫെഡ് എക്‌സ് വിമാനത്തിന്റെ അപകടത്തിനു കാരണമായത്. എന്നാല്‍ ബോയിങ് വിമാനത്തിന്റെ എഞ്ചിന്‍ തകരാറാണ് തീപ്പിടിത്തത്തിനിടയാക്കിയതെന്നാണ് അധികൃതര്‍ പറയുന്നത്.
Watch Video: