ഹിമാചല്‍പ്രദേശിലെ ബിര്‍ ബില്ങ്ങില് പാരാഗ്ലൈഡിങ്ങിനിടെയുണ്ടായ അപകടത്തില്‍ രണ്ടുപേര്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ആകാഷ് അഗ്രവാള്‍, പൈലറ്റ് വികാസ് കപൂര്‍ എന്നിവരാണ് മരിച്ചത്. ഇന്നലെ (ചൊവ്വ) വൈകുന്നേരമാണ് അപകടമുണ്ടായത്. ഗ്ലൈഡര്‍ തള്ളാന്‍ സഹായിച്ച രാകേഷ് കുമാറിനാണ് പരിക്ക് പറ്റിയത്.
ഗ്ലൈഡര്‍ തള്ളുന്നതിനിടെ സഹായിക്ക് ബാലന്‍സ് നഷ്ടപ്പെടുകയായിരുന്നു. ഇതോടെ 25-30 അടി ഉയരത്തില്‍നിന്ന് അഗ്രവാളും പൈലറ്റ് വികാസും നിലത്ത് പതിച്ചു. ഇരുവരും സംഭവസ്ഥലത്തുതന്നെ മരിച്ചു. പരിക്കേറ്റ സഹായി രാഗേഷ് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ പോലീസ് ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്. സമീപകാലത്ത് ഇവിടങ്ങളില്‍ പാരാഗ്ലൈഡിങകളില് ഉണ്ടാവുന്ന അപകടങ്ങള്‍ വര്‍ധിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.