Connect with us

kerala

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു

പത്ര വിതരണക്കാരനായ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്

Published

on

ചെന്നിത്തലയില്‍ തെരുവ് നായ ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ചെന്നിത്തല പുത്തന്‍ കോട്ടക്കകം ഭാഗത്ത് പത്ര വിതരണക്കാരനുള്‍പ്പെടെ രണ്ട് പേര്‍ക്കാണ് തെരുവു നായയുടെ കടിയേറ്റത്.

പത്ര വിതരണക്കാരനായ പുത്തന്‍ കോട്ടക്കകം കുറ്റിയില്‍ വീട്ടില്‍ കെ. എന്‍. തങ്കപ്പന്‍, പുത്തന്‍ കോട്ടക്കകം മണ്ണാരേത്ത് വീട്ടില്‍ വിജയമ്മ (80) എന്നിവര്‍ക്കാണ് കടിയേറ്റത്. രാവിലെ പത്രവിതരണത്തിനിടെ തങ്കപ്പനെ നായ്ക്കല്‍ കാലില്‍ കടിച്ച് പരിക്കേല്‍ക്കുകയായിരുന്നു.

നിലവില്‍ വിജയമ്മയും തങ്കപ്പനും മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചെന്നിത്തലയിലെ പ്രധാന റോഡുകളിലും ഇടറോഡുകളിലും തെരുവ് നായ്ക്കളുടെ ശല്യം വര്‍ധിച്ചതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ്.

india

മലയാളി യുവാവിനെ കശ്മീര്‍ വനമേഖലയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്ന് വിവരം

Published

on

ശ്രീനഗര്‍: കശ്മീരിലേക്ക് വിനോദ സഞ്ചാരത്തിനു പോയ മലയാളി യുവാവ് ഗുല്‍മാര്‍ഗില്‍ മരിച്ചനിലയില്‍. പാലക്കാട് കാഞ്ഞിരപ്പുഴ വര്‍മ്മംകോട് കരുവാന്‍ തൊടി മുഹമ്മദ് ഷാനിബിന്റെ (28) മൃതദേഹമാണ് കശ്മീര്‍ വനമേഖലയില്‍ കണ്ടെത്തിയത്. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു.

മൃതദേഹത്തിന് രണ്ടാഴ്ചയിലേറെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. ഏപ്രില്‍ പതിമൂന്നിനാണ് ഷാനിബ് വീട്ടില്‍ നിന്നും വിനോദയാത്രക്കായി കശ്മീരിലേക്ക് പുറപ്പെട്ടതെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ വിവരം.

Continue Reading

kerala

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും, ശക്തമായ കാറ്റിന് സാധ്യത, ഇടിമിന്നല്‍ മുന്നറിയിപ്പ്

മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

Published

on

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

മെയ് പതിമൂന്നോടു കൂടി ഇത്തവണത്തെ കാലവര്‍ഷം തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍, നിക്കോബാര്‍ ദ്വീപ് സമൂഹങ്ങളുടെ ചില ഭാഗങ്ങളില്‍ എത്തിച്ചേരാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. വെള്ളി, ശനി ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കള്ളക്കടല്‍ ജാഗ്രതാ നിര്‍ദേശം

നാളെ ( വ്യാഴാഴ്ച) രാത്രി 11.30 വരെ കൊല്ലം (ആലപ്പാട്ട് മുതല്‍ ഇടവ വരെ), ആലപ്പുഴ (ചെല്ലാനം മുതല്‍ അഴീക്കല്‍ ജെട്ടി വരെ), എറണാകുളം (മുനമ്പം FH മുതല്‍ മറുവക്കാട് വരെ), തൃശൂര്‍ (ആറ്റുപുറം മുതല്‍ കൊടുങ്ങല്ലൂര്‍ വരെ), മലപ്പുറം (കടലുണ്ടി നഗരം മുതല്‍ പാലപ്പെട്ടി വരെ), കോഴിക്കോട് (ചോമ്പാല എഒ മുതല്‍ രാമനാട്ടുകര വരെ), കണ്ണൂര്‍ (വളപട്ടണം മുതല്‍ ന്യൂ മാഹി വരെ), കാസര്‍കോട് (കുഴത്തൂര്‍ മുതല്‍ കോട്ടക്കുന്ന് വരെ) ജില്ലകളില്‍ കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി തീരങ്ങളില്‍ 0.5 മുതല്‍ 0.9 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു

കടലാക്രമണത്തിന് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കുക. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം. ചെറിയ വള്ളങ്ങളും ബോട്ടുകളും കടലില്‍ ഇറക്കുന്നത് ഒഴിവാക്കേണ്ടതാണ്. ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരം ഉള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കേണ്ടതാണ്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കുക.

Continue Reading

kerala

ബൈക്ക് യാത്രക്കിടെ സോളാർ പാനൽ ദേഹത്ത് വീണു; യുവാവിന് ദാരുണാന്ത്യം

Published

on

കണ്ണൂർ: ബൈക്ക് യാത്രക്കിടയിൽ സോളാർ പാനൽ ദേഹത്തു വീണ് ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കണ്ണപുരം കീഴറയിലെ പി.സി.ആദിത്യൻ (19) ആണ് മരിച്ചത്. മോറാഴ സ്റ്റംസ് കോളജ് രണ്ടാം വർഷ വിദ്യാർഥിയാണ്. ഏപ്രിൽ 23ന് ഉച്ചക്ക് ശേഷം പരീക്ഷ കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്കു വരുന്നതിനിടെ വെള്ളിക്കീലിനു സമീപം വള്ളുവൻകടവിൽ വച്ചായിരുന്നു അപകടം.

സ്ട്രീറ്റ് ലൈറ്റിനായി സ്ഥാപിച്ച സോളാർ പാനൽ ആദിത്യന്റെ ദേഹത്ത് വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ആദിത്യനെ ആദ്യം പരിയാരത്തെ മെഡിക്കൽ കോളജ് ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. കണ്ണപുരം പഞ്ചായത്ത് മുൻ അംഗവും ചെത്ത് തൊഴിലാളിയുമായ ഇ.പി.രാധാകൃഷ്ണന്റെയും പി.സി.ഷൈജയുടെയും മകനാണ്. സഹോദരൻ: ആദിഷ്.

 

Continue Reading

Trending