ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി

ഇടുക്കി ആനയിറങ്കല്‍ ഡാമില്‍ കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. രാജകുമാരി പഞ്ചായത്ത് അംഗം മഞ്ഞക്കുഴി സ്വദേശി ജയ്‌സണ്‍, മോളേകുടി സ്വദേശി ബിജു എന്നിവരെയാണ് കാണാതായത്. അതേസമയം കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ ഇരുവരും മുങ്ങി പോയെന്നാണ് സംശയിക്കുന്നത്. ഇന്നലെ വൈകീട്ട് മുതലാണ് ഇരുവരെയും കാണാതായത്.

ഡാമിന്റെ സമീപത്ത് പരിശോധന നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഇരുവരുടെയും ഫോണും ചെരുപ്പും വാഹനവും കണ്ടെത്തിട്ടുണ്ട്. അതേസമയം ആനയിറങ്കല്‍ ഡാമിന്റെ പല ഭാഗങ്ങളും അപകട സാധ്യതയുള്ളവയാണ്. ഈ മേഖലയിലാണ് ഇവര്‍ കുളിക്കാനായി ഇറങ്ങിയിരിക്കുന്നത്. നാട്ടുകാരുടെയും പൊലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും നേതൃത്വത്തിലുള്ള സംഘം പ്രദേശത്ത് പരിശോധന തുടരുകയാണ്. സ്‌കൂബ ടീമിന്റെയും പരിശോധന അല്‍പ്പസമയത്തിനകം പ്രദേശത്തുണ്ടാകും.

 

 

webdesk17:
whatsapp
line