പമ്പയില്‍ പത്താംക്ലാസില്‍ പഠിക്കുന്ന പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അട്ടത്തോട് സ്വദേശികളായ രഞ്ജിത് രമേശ്, കണ്ണന് ദാസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഭവം നടന്നത് ഒരു വര്‍ഷം മുന്‍പാണ്. നിലയ്ക്കല്‍, അട്ടത്തോട് പ്രദേശങ്ങളില്‍ നിന്നാണ് രണ്ടു പേരെയും പിടികൂടിയത്. പമ്പ സി.ഐയുടെ നേതൃത്വത്തിലാണ് പിടികുടിയത്. പെണ്‍ക്കുട്ടി നിലവില്‍ സി.ഡബ്ല്യു.സിയുടെ സംരക്ഷണത്തില്‍ കഴിയുകയാണ്. ഉദ്യോഗസ്ഥര്‍ക്ക് നല്കിയ മൊഴിയിക്ക് പിന്നാലെയാണ് കേസെടുത്തത്. പെണ്‍ക്കുട്ടിയെ ഉപദ്രവിച്ചതിനെതുടര്ന്ന് കാഞ്ഞിരപ്പള്ളിയില്‍ നിന്നുള്ള ജയകൃഷ്ണനെതിരെയും മൂന്ന് മാസം മുന്‍പ് കേസെടുത്തിട്ടുണ്ട്.