X

കൊല്ലത്ത്‌ രണ്ടു പേർ മുങ്ങി മരിച്ചു

കൊല്ലം അയത്തിൽ സുഹൃത്തുക്കൾ മുങ്ങി മരിച്ചു .ഗിരികുമാർ, അനിയൻകുഞ്ഞ് എന്നിവരാണ് മരിച്ചത് .ഇന്ന് കൊല്ലം മഹാദേവൻ ക്ഷേത്രത്തിന് സമീപമുള്ള കുളത്തിലാണ് രണ്ടുപേരുടെ ജഡം കണ്ടെത്തിയത്. കാൽവഴുതി വീഴുകയായിരുന്നു എന്നാണ് അറിയുന്നത്. ഗിരികുമാർ കുളത്തിലേക്ക് വീണപ്പോൾ രക്ഷിക്കാനായി 56കാരനായ അനിയൻകുഞ്ഞ് കുളത്തിലേക്ക് ചാടുകയായിരുന്നു.

ഉച്ചയോടെയാണ് അനിയൻകുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് .തുടർന്ന് സംശയത്തിൽ തിരച്ചിൽ നടത്തിയപ്പോഴാണ് ഗിരികുമാറിന്റെ മൃതദേഹം കിട്ടിയത് .ഇവർ വീഴുന്ന സിസിടിവി ദൃശ്യം ലഭിച്ചിട്ടുണ്ട്. കുളത്തിന് അരികെ ഇരുന്നപ്പോൾ കാൽവഴുതി വീഴുകയായിരുന്നു എന്നാണ് കരുതുന്നത്.

webdesk13: