മലപ്പുറം ചുങ്കത്തറ കരിമ്പുഴയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാര്‍ മരിച്ചു. മുട്ടിക്കടവ് മുരളി മന്ദിരം അമര്‍ ജ്യോതി, കണ്ണൂര്‍ സ്വദേശി ആദിത്യ എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ കരിമ്പുഴയിലാണ് അപകടം നടന്നത്.
നിലമ്പൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും ബൈക്കുമാണ് കൂട്ടിയിടിക്കുകയായിരുന്നു. മരിച്ച അമര്‍ ജ്യോതി നിലമ്പൂരില്‍ അഡ്വര്‍ടൈസിങ് സ്ഥാപനം നടത്തുകയാണ്. ആദിത്യ സിവില്‍ സര്‍വിസ് കോച്ചിങ് വിദ്യാര്‍ഥിയാണ് മൃതദേഹം നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റി.