X

മുത്തങ്ങയില്‍ എം.ഡി.എം.എയുമായി രണ്ടുപേര്‍ പിടിയില്‍

വയനാട് മുത്തങ്ങ ചെക്ക് പോസ്റ്റില്‍ എക്‌സൈസ് 44 ഗ്രാം എംഡിഎംഎ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ അറസ്റ്റ് ചെയ്തു. വളളുവമ്പ്രം സ്വദേശി കാരാട്ടുചാലി വീട്ടില്‍ കെ.സി ഫിറോസ് (30), ഫറോക്ക് സ്വദേശി വൈദ്യമന്ദിരം വീട്ടില്‍ കെ നിജാഫത്ത് (30) എന്നിവരാണ് അറസ്റ്റിലായത്.

ബെംഗളൂരുവില്‍ നിന്നായിരുന്നു എംഡിഎംഎ കടത്ത്. ചെക്ക് പോസ്റ്റില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എക്‌സൈസ് സംഘം പരിശോധിച്ചു. ഇതിനിടയിലാണ് പാക്കറ്റിലാക്കിയ എംഡിഎംഎ പിടിച്ചെടുത്തത്.

ബെംഗളൂരുവില്‍ നിന്നും ഇത്തരത്തിലുള്ള സിന്തറ്റിക് ലഹരി വസ്തുക്കള്‍ വ്യാപകമായി സംസ്ഥാനത്തേക്ക് അതിര്‍ത്തി കടന്നെത്തുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇവര്‍ സഞ്ചരിച്ച കാറും കസ്റ്റഡിയില്‍ എടുത്തു.

webdesk14: