പ്രമുഖ സമൂഹ മാധ്യമമായ ട്വിറ്ററിന്റെ ഇന്ത്യയിലെ രണ്ട് ഓഫീസുകള്‍ പൂട്ടി. ഇന്ത്യയിലുള്ള ആകെ മൂന്ന് ഓഫീസുകളില്‍ ബംഗളൂരു ഒഴികെയുള്ള ഡല്‍ഹിയിലെയും മുംബൈയിലെയും ഓഫീസുകളാണ് പൂട്ടിയത്.
ഇലോണ്‍ മസ്‌കിന്റെ പരിഷ്‌കാര നടപടിയായാണ് ഇതിനെ വിലയിരുത്തുന്നത്. ഇതൊടെ ഇന്ത്യയിലെ ട്വിറ്ററിന്റെ സംഘത്തില്‍ ആകെ മൂന്ന് ജീവനക്കാര്‍ മാത്രമാണ് അവശേഷിക്കുന്നത്. ഇവരോട് വര്‍ക് ഫ്രം ഹോമിലേക്ക് മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. നേരത്തെ ട്വിറ്ററിന്റെ ഇന്ത്യയിലെ 200ലധികം ജീവനക്കാരില്‍ 90 ശതമാനം പേരെയും നേരത്തെ പിരിച്ചുവിട്ടിരുന്നു.