ആലപ്പുഴയിലെ ആര്.എസ്.എസ് നേതാവ് രണ്‍ജീത്തിന്റെ കൊലയില്‍ രണ്ട് എസ്.ഡി.പി.ഐ പ്രവര്‍ത്തകരെ കൂടി അറസ്റ്റ് ചെയ്തു. മുഖ്യസൂത്രധാരന്മാരായ മണ്ണഞ്ചേരിയില്‍ നിന്നുള്ള ഷാജിയെയും പൊന്നാടില്‍ നിന്നുള്ള നഹാസിനെയുമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഷാജി എസ്.ഡി.പി.ഐയുടെ ആലപ്പുഴ മണ്ഡലം വൈസ് പ്രസിഡന്റാണ്. ഇതോടുകൂടി കേസില്‍ 18 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ആലപ്പുഴയിലെ വെള്ളക്കിണറില്‍ വെച്ച് ഡിസംബര്‍ 19നാണ് ഒരു സംഘം രണ്‍ജീത്തിനെ കൊലപ്പെടുത്തിയത്.
രണ്‍ജീത്ത് ആലപ്പുഴ ഒ.ബി.സി മോര്‍ച്ചയുടെ ജില്ലാ സെക്രട്ടറിയായിരുന്നു. ഡിസംബര്‍ 18ന് മുഹമ്മദ് ഷാനെന്ന എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയെ ഒരു സംഘം കൊലചെയ്തിരുന്നു. ഇതിനെ തുര്‍ന്നാണ് രണ്ജീത്തിനെതിരെ ആക്രമം നടന്നത്.