X

രണ്ട് വിസ്താര വിമാനങ്ങൾ ഒരേസമയം റൺവേയിൽ; ഒഴിവായത് വൻ ദുരന്തം

ഡല്‍ഹിയിലെ രാജ്യാന്തര വിമാനത്താവളത്തില്‍നിന്ന് ഒരേസമയം ഒരേ റണ്‍വേയിലൂടെ രണ്ടു വിമാനങ്ങള്‍ എത്തിയത് പരിഭ്രാന്തി സൃഷ്ടിച്ചു. എന്നാല്‍ ഒരു വിമാനത്തിലെ പൈലറ്റിന്റെ സമയോചിത ഇടപെടല്‍ മൂലം ഒഴിവായത് വലിയ അപകടം. രണ്ട് വിമാനങ്ങളിലും 150ഓളം യാത്രക്കാരുണ്ടായിരുന്നു.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് സംഭവം. അഹമ്മദാബാദില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനം റണ്‍വേയില്‍ ഇറങ്ങിയതിന് പിന്നാലെ അതിന് പാര്‍ക്കിങ് ബേയിലേക്ക് പോകാനുള്ള അനുമതി നല്‍കി. ഇതിനിടെ ഡല്‍ഹിയില്‍ നിന്നും ബാഗോദരയിലേക്കുള്ള വിമാനത്തിന് റണ്‍വേയിലേക്കുള്ള ക്ലിയറന്‍സും നല്‍കി. അതേസമയം, ഡല്‍ഹി- ബാഗ്‌ദോഗ്ര വിമാനത്തിന് അതേ റണ്‍വേയിലൂടെ പറന്നുയരാനുള്ള നിര്‍ദേശവും ലഭിച്ചു.

അഹമ്മദാബാദ് വിമാനത്തിന്റെ പൈലറ്റ് സോനു ഗില്‍ (45) ആണ് ഇക്കാര്യം തിരിച്ചറിഞ്ഞ് ഇടപെട്ടത്. വിമാനങ്ങള്‍ തമ്മില്‍ വെറും 1.8 കിലോമീറ്റര്‍ (1,800 മീറ്റര്‍) മാത്രം ദൂരം ഉള്ളപ്പോഴാണ് പൈലറ്റ് ഇക്കാര്യം തിരിച്ചറിഞ്ഞത്. ഉടന്‍തന്നെ എടിസിയെ വിവരം അറിയിച്ചതിനാല്‍ വലിയ ദുരന്തം ഒഴിവായി.

webdesk14: