തുര്‍ക്കി-ഗ്രീക്ക് എന്നിവിടങ്ങളിലെ വിനോദസഞ്ചാരമേഖലയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ രണ്ടു വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.7രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച്ചയാണുണ്ടായത്.
ഗ്രീക്കിലുണ്ടായ ഭൂചലനത്തില്‍ രണ്ടുപേര്‍ മരിക്കുകയും 20പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തുര്‍ക്കിയിലെ വിനോദസഞ്ചാരമേഖലയിലുണ്ടായ ഭൂചലനത്തില്‍ ഏകേദശം 70പേര്‍ക്ക് പരിക്കേറ്റു. ഇവരെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കെട്ടിടം തകര്‍ന്നാണ് രണ്ടുപേര്‍ മരിച്ചതെന്ന് ആസ്പത്രി അധികൃതര്‍ പറയുന്നു. എന്നാല്‍ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭൂചലനമുണ്ടായതിന് ശേഷം പ്രദേശത്ത് ഇലക്‌സ്ട്രിറ്റി സംവിധാനം തകരാറിലായത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയായി. പുലര്‍ച്ചെ ആയതിനാല്‍ ജനങ്ങള്‍ പരിഭ്രാന്തരാവുകയായിരുന്നു. ഭൂചലനത്തെ തുടര്‍ന്ന് പ്രദേശത്ത് സുനാമിയും ഉണ്ടായി. ഇതുമൂലം കെട്ടിടങ്ങളിലേക്ക് വെള്ളം കയറുകയും ചെയ്തു.
കഴിഞ്ഞ ജൂണില്‍ ഗ്രീക്ക് ഐലന്റായ ലെസ്‌ബോസില്‍ ഭൂചലനമുണ്ടായി. ഇതില്‍ ഒരു സ്ത്രീ മരിക്കുയും 15പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 1999 ആഗസ്റ്റ് 17-ന് റിക്ടര്‍ സ്‌കെയില്‍ 7രേഖപ്പെടുത്തിയ അതിശക്തമായ ഭൂചലനം രാജ്യത്തിന്റെ വടക്കുപടിഞ്ഞാറന്‍ ഭാഗത്തുണ്ടായി. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന നഗരപ്രദേശമായതിനാല്‍ ഭൂചലനം മൂലമുണ്ടായ നാശത്തിന്റെ വ്യാപ്തി കൂടിയിരുന്നു. 17,000ആളുകളാണ് അന്ന് ഭൂചലനത്തില്‍ മരണപ്പെട്ടത്.