കോട്ടയം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് മരണം

കോട്ടയം: വൈക്കം തോട്ടകത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു. ബൈക്ക് യാത്രക്കാരായ പൂച്ചാക്കല്‍ സ്വദേശി അക്ഷയ്, കുടവെച്ചൂര്‍ സ്വദേശി വിജീഷ് എന്നിവരാണ് മരിച്ചത്. തോട്ടകം സ്വദേശി ആദിദേവിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇന്നലെ രാത്രി പത്തരയോടെയാണ് അപകടം. മൂന്ന് യുവാക്കളുമായി സഞ്ചരിച്ച ബൈക്ക് കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

webdesk18:
whatsapp
line