ദുബ്ലിന്‍: വടക്കന്‍ അയര്‍ലാന്റില്‍ രണ്ടു മലയാളികള്‍ തടാകത്തില്‍ മുങ്ങി മരിച്ചു. ജോസഫ് സെബാസ്റ്റ്യന്‍, റുവാന്‍ എന്നിവരാണ് അപകടത്തില്‍പ്പെട്ടത്. ലണ്ടന്‍ഡെറി കൗണ്ടിയില്‍ ഇനാഗ് ലോഗ് തടാകത്തിലാണ് അപകടമുണ്ടായത്. ഇരുവരും സെന്റ് കൊളംബസ് കോളജ് വിദ്യാര്‍ത്ഥികളാണ്.
കണ്ണൂര്‍ പയ്യാവൂര്‍ പൊന്നുംപറമ്പത്ത് മുപ്രാപ്പള്ളിയില്‍ ജോഷിയുടെ മകനാണ് റുവാന്‍. എരുമേലി കൊരട്ടി കുറുവാമുഴിയിലെ സെബാസ്റ്റിയന്‍ ജോസഫിന്റെ മകനാണ് ജോപ്പു എന്നു വിളിക്കുന്ന ജോസഫ് സെബാസ്റ്റ്യന്‍.