Categories: Newsworld

ഈജിപ്തില്‍ രണ്ട് ഇസ്രാഈലികളെ വെടിവെച്ചു കൊന്നു

കെയ്‌റോ: ഫലസ്തീന്‍ – ഇസ്രാഈല്‍ സംഘര്‍ഷം രൂക്ഷമായതിനു പിന്നാലെ ഈജിപ്തില്‍ രണ്ട് ഇസ്രാഈലി പൗരന്മാരെ വെടിവെച്ചു കൊന്നു. വിനോദ സഞ്ചാര സംഘത്തിനു നേരെ ഈജിപ്ഷ്യന്‍ പൊലീസ് ഉദ്യോഗസ്ഥനാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. അലക്‌സാണ്ട്രിയ നഗരം സന്ദര്‍ശിക്കുന്ന സംഘത്തിനുനേരെയാണ് ആക്രമണമുണ്ടായത്. സംഘത്തെ അനുഗമിച്ചിരുന്ന ഈജിപ്ഷ്യന്‍ പൗരനായ ടൂറിസ്റ്റ് ഗെയ്ഡും കൊല്ലപ്പെട്ടു.

മരിച്ചവരെ ഇസ്രാഈല്‍ ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. ആക്രമണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തതായി ഈജിപ്ഷ്യന്‍ ഭരണകൂടം അറിയിച്ചു. കൃത്യം നടത്തുമ്പോള്‍ ഇയാള്‍ ഡ്യൂട്ടിയില്‍ ആയിരുന്നില്ലെന്നും സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ചല്ല ആക്രമണം നടത്തിയതെന്നും ഈജിപ്ഷ്യന്‍ സര്‍ക്കാര്‍ വ്യക്തമാക്കി.

webdesk11:
whatsapp
line