X
    Categories: indiaNews

തമിഴ്‌നാട്ടില്‍ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു

തമിഴ്‌നാട്ടില്‍ പോലീസും ഗുണ്ടകളും തമ്മില്‍ ഏറ്റുമുട്ടിയ സംഭവത്തില്‍ രണ്ടു ഗുണ്ടകളെ പോലീസ് വെടിവെച്ചു കൊന്നു. ഇന്നു രാവിലെയോടെയാണ് ദിനേഷ് മൊയ്തീന്‍, എന്നിങ്ങനെ കൊലപാതക കേസിലെ പ്രതികളായ രണ്ടുപേരെ പോലീസ് വെടിവെച്ചു കൊന്നത്. ഇവരെ പിടികൂടാനുള്ള ശ്രമത്തിനിടെ ഇവര്‍ പോലീസിന് നേരെ ബോംബെറിഞ്ഞ് അപായപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ഇതിനിടെ സ്വയരക്ഷാര്‍ഥം വെടിയുതിര്‍ത്തു എന്നാണ് പോലീസിന്റെ പക്ഷം. നടന്ന വെടിവെപ്പില്‍ രണ്ടു പേരും തല്‍ക്ഷണം മരിച്ചു.

ചെങ്കല്‍പേട്ട് എസ്പി വെള്ളൈ ദുരയുടെ നേതൃത്വത്തിലായിരുന്നു പ്രതികളെ പിടികൂടാനുള്ള ശ്രമം. മുന്‍പും ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍ നടത്തിയിട്ടുള്ള ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.

 

Test User: