കൊച്ചിയില്‍ മദ്യം കൈക്കൂലി വാങ്ങിയ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പിടിയില്‍. ഔട്ട്‌ലെറ്റുകളിലേക്ക് മദ്യം വിതരണം ചെയ്യുന്നതിന് കൈക്കൂലി വാങ്ങിയ എക്‌സൈസ് സിഐ ഉനൈസ് അഹമ്മദ്, പ്രിവന്റീവ് ഓഫീസര്‍ സാബു എന്നിവരെയാണ് വിജിലന്‍സ് പിടികൂടിയത്. ഇവരില്‍ നിന്ന് നാല് ലിറ്റര്‍ മദ്യം കണ്ടെടുത്തു. വിജിലന്‍സ് ഡയറക്ടര്‍ക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവരെ പിടികൂടിയത്.
ബാറുകളിലേക്കും ഔട്ടലെറ്റുകളിലേക്കും മദ്യം വിതരണം നടത്തുന്നത് വെയര്‍ഹൗസില്‍ നിന്നാണ്. തൃപ്പൂണിത്തുറ വെയര്‍ഹൗസില്‍ നിന്നും ഒരു ലോഡ് പോകുന്നതിനായി രണ്ട് കുപ്പി വീതം കൈക്കൂലി വേണമെന്നാണ് ഇവര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ കുറച്ചുനാളുകളായി ഇവര്‍ കൈക്കൂലി വാങ്ങുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരം.