X

തൃശ്ശൂരില്‍ പനി ബാധിച്ച് രണ്ട് മരണം

തൃശ്ശൂരില്‍ പനി ബാധിച്ച് രണ്ട് മരണം. അവിണിശ്ശേരി സ്വദേശിനി 35 വയസ്സുള്ള അനീഷ, പശ്ചിമ ബംഗാള്‍ സ്വദേശിനി ജാസ്മിന്‍ ബീബി എന്നിവരാണ് മരിച്ചത്. തൃശ്ശൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയായിരുന്നു ഇരുവരുടേയും മരണം സംഭവിച്ചത്.

പരിശോധനയുടെ ഭാഗമായി ജാസ്മിന്‍ താമസിച്ച സ്ഥലത്തുനിന്ന് ആരോഗ്യവിഭാഗം സാംപിളുകള്‍ ശേഖരിച്ചിട്ടുണ്ട്. അനീഷ എന്തു പനി ബാധിച്ചാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചിട്ടില്ല. സംസ്ഥാനത്ത് പനി മരണം തുടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി.

webdesk14: