കൊല്ലം: കൊല്ലത്ത് ബൈക്ക് മിനിലോറിയിലിടിച്ച് രണ്ട് യുവാക്കള്‍ മരിച്ചു. ദേശീയപാതയില്‍ ശക്തികുളങ്ങരയില്‍ കുരിശടിക്കു സമീപത്ത് ഇന്നലെ രാത്രി 11.30നാണ് സംഭവം. മരുത്തടി കുടവൂര്‍ വിനയചന്ദ്രന്റെ മകന്‍ പ്രശാന്ത് ചന്ദ്രന്‍(27), സുഹൃത്ത് മരുത്തടി സ്വദേശി ജിതിന്‍(25) എന്നിവരാണ് മരിച്ചത്. നീണ്ടകര ഭാഗത്തേക്കുപോയ ബൈക്ക് എതിര്‍ദിശയില്‍ വരികയായിരുന്ന മിനിലോറിയില്‍ ഇടിക്കുകയായിരുന്നു.
ജിതിന്‍ സംഭവസ്ഥലത്തു വെച്ച് തന്നെ മരിച്ചു. പ്രശാന്ത് ചന്ദ്രനെ സമീപത്തെ ആസ്പത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ ജില്ലാ ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.