താമരശ്ശേരി ചുരത്തില്‍ വന്‍ ഗതാഗതക്കുരുക്ക്. രാവിലെ മുതല്‍ തുടങ്ങിയ ഗതാഗത തടസ്സം വൈകിട്ടോടെ രൂക്ഷമായി. രണ്ടുദിവസത്തെ അവധി ആഘോഷിക്കാന്‍ വയനാട്ടിലേക്കും അന്യസംസ്ഥാനങ്ങളിലേക്കും ആളുകള്‍ കൂട്ടമായി എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണമായത്.
അതിനിടെ ഇന്ന് രാവിലെ ലോറിയും ബസ്സും കൂട്ടിയിടിച്ച് എട്ടാം വളവില്‍ അപകടം ഉണ്ടായിരുന്നു. ഗതാഗതകുരുക്ക് പരമാവധി പരഹരിക്കാന്‍ ചുരം സംരക്ഷണ സമിതിയും പോലീസും ചേര്‍ന്ന് ശ്രമിക്കുന്നുണ്ട്.