X

പുല്‍വാമയില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദി ആക്രമണത്തില്‍ രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്ക് വീരമൃത്യു. പുല്‍വാമയിലെ പാംപോറില്‍ തീവ്രവാദികളുടെ വെടിവെയ്പ്പിലാണ് രണ്ട് സൈനികര്‍ വീരമൃത്യു വരിച്ചത്.

തെക്കന്‍ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ പാംപോര്‍ ബൈപാസിന് സമീപത്ത് ഉച്ചക്ക് 12.50 ഓടെയൊണ് ആക്രമണമുണ്ടായത്. പാംപോര്‍ ബൈപ്പാസില്‍  റോഡ് പരിശോധന ഡ്യൂട്ടിലുണ്ടായിരുന്ന സിആര്‍പിഎഫ് സംഘത്തിന് നേരെയാണ് ഭീകരര്‍ ആക്രമണം നടത്തിയത്. അക്രമത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ സൈനികരെ ആശുപത്രിയിലേക്ക് മാറ്റി.

പ്രദേശത്ത് തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കി. അക്രമികള്‍ രക്ഷപ്പെട്ടോ എന്നത് സംബന്ധിച്ച് ഇതുവരെ വ്യക്തതവന്നിട്ടില്ല. കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കിടെ സുരക്ഷാ സേനയ്ക്കെതിരായ ഇത് നാലാമത്തെ ആക്രമണ് ഇവിടെ നടക്കുന്നത്.

 

 

chandrika: