ആംസ്റ്റര്‍ഡാം(നെതര്‍ലാന്റ്): കേരളത്തില്‍ നിന്നുള്ള ഗവേഷക വിദ്യാര്‍ഥിക്ക് രണ്ട് കോടി രൂപയുടെ ഗവേഷക സഹായ ധനം. മലപ്പുറം പനങ്ങാങ്ങര സ്വദേശിയായ മഹ്മൂദ് കൂരിയക്കാണ് നെതര്‍ലാന്റ് ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഗവേഷണത്തിനുള്ള രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചത്. ചെമ്മാട് ദാറുല്‍ ഹുദയില്‍ നിന്ന് മതപഠനത്തില്‍ ഹുദവി ബിരുദം കരസ്ഥമാക്കിയിട്ടുണ്ട് ഇദ്ദേഹം.
ഇസ്ലാമിലെ മരുമക്കായത്തെ സംബന്ധിച്ച ഗവേഷണത്തിനാണ് രണ്ടു കോടി രൂപയുടെ ഗ്രാന്റ് ലഭിച്ചിരിക്കുന്നത്. ലോകത്ത് നിലനില്‍ക്കുന്ന മരുമക്കത്തായ സമൂഹത്തിലെ വിവിധ പ്രഗത്ഭരില്‍ നിന്നായി ഇതേസംബന്ധിച്ച വിവരങ്ങള്‍ ശേഖരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി ഇന്ത്യക്കു പുറമെ ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക, മൊസാംബിക്, മൊറോകോ എന്നീ രാജ്യങ്ങളില്‍ പഠനം നടത്തുന്നുണ്ട്. നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയായ മഹ്മൂദ് കൂരിയ, പല അന്താരാഷ്ട്ര വേദികളില്‍ പ്രബന്ധങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
ഇതു വരെ 25 പേര്‍ക്ക് മാത്രമാണ് നെതര്‍ലാന്റ് യൂണിവേഴ്‌സിറ്റിയില്‍ ഈ ഗവേഷക ഗ്രാന്റ് നല്‍കിയിട്ടുള്ളത്. സഹായ ധനം നല്‍കുന്നതിന്റെ പരമാവധി തുകയാണ് രണ്ടു കോടി രൂപ.
ചെമ്മാട് ദാറുല്‍ ഹുദാ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഹുദവി ബിരുദവും ജെ.എന്‍.യുവില്‍ നിന്ന് ഹിസ്റ്ററിയില്‍ ബിരുദാനന്തര ബിരുദവും നേടിയ മഹ്മൂദ് നെതര്‍ലാന്റിലെ ലീഡന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് തന്നെയാണ് പി.എച്ച്.ഡി പൂര്‍ത്തിയാക്കിയത്.പരേതനായ കൂരിയാടത്തൊടി കുഞ്ഞിമൊയ്തീന്‍ മുസ്‌ലിയാരുടേയും മാമ്പ്രത്തൊടി മൈമൂനത്തിന്റേയും മകനാണ്.