X
    Categories: CultureMoreViews

കാശ്മീരില്‍ ഏറ്റുമുട്ടല്‍: രണ്ട് പോലീസുകാര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ കുപ്‌വാരയില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് കാശ്മീരി പോലീസുകാര്‍ കൊല്ലപ്പെട്ടു. നാല് തീവ്രവാദികളും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. തീവ്രവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്ന പോലീസ് സംഘത്തിന് നേരെ തീവ്രവാദികള്‍ വെടിവച്ചതോടെയാണ് ഏറ്റുമുട്ടല്‍ തുടങ്ങിയതെന്ന് പ്രതിരോധ വകുപ്പിന്റെ വക്താവ് രാജേഷ് കലിയ പറഞ്ഞു.

പ്രദേശത്ത് സായുധരായ തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് തിരച്ചില്‍ നടത്തിയതെന്ന് സൈനിക വക്താവ് പറഞ്ഞു. സൈന്യത്തിന്റെ 41 രാഷ്ട്രീയ റൈഫിള്‍സും സ്‌പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: