X
    Categories: indiaNews

രാജസ്ഥാനില്‍ പോക്‌സോ കേസില്‍ രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

Policemen simulate an arrest during national security day in Nice, southeastern France, October 10, 2009. REUTERS/Eric Gaillard (FRANCE CRIME LAW SOCIETY) - GM1E5AA1L7N01

ജയ്പൂര്‍: രാജസ്ഥാനില്‍ 15കാരിയെ തട്ടിക്കൊണ്ടു പോയി കൂട്ടബലാത്സംഗം ചെയ്തു കൊന്ന കേസില്‍ രണ്ട് പ്രതികക്ക് കോടതി വധശിക്ഷ വിധിച്ചു. സുല്‍ത്താന്‍ ബീല്‍ (27), ഛോട്ടു ലാല്‍ (62) എന്നീ പ്രതികള്‍ക്കാണ് വധശിക്ഷ വിധിച്ചത്.

11 പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ വധശിക്ഷ നടപ്പിലാക്കണമെന്നും കോടതി ഉത്തരവിട്ടു. ബണ്ടി ജില്ലാ പോക്‌സോ കോടതിയുടേതാണ് വിധി. പ്രതികള്‍ 1.20 ലക്ഷം രൂപ വീതം പിഴയൊടുക്കണമെന്നും ജഡ്ജി ബാല്‍കൃഷ്ണ മിശ്ര ഉത്തരവിട്ടു. കേസിലെ മറ്റൊരു പ്രതിയായ 17കാരന്റെ വിചാരണ ജുവനൈല്‍ കോടതിയില്‍ നടക്കും. ബണ്ടി സ്വദേശിനിയായ 15കാരിയെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹത്തില്‍ 19 ഇടത്ത് പ്രതികള്‍ പല്ലുകൊണ്ട് കടിച്ച അടയാളം കണ്ടെത്തിയിരുന്നു. 100 പേജ് വരുന്ന കുറ്റപത്രമാണ് പ്രതികള്‍ക്കെതിരെ കോടതിയില്‍ സമര്‍പ്പിച്ചിരുന്നത്.

രാജ്യത്ത് ഇതാദ്യമായാണ് പോക്‌സോ കേസില്‍ രണ്ട് പേര്‍ക്ക് വധശിക്ഷ വിധിക്കുന്നത്. 2021 ഡിസംബര്‍ 23ന് ബസോളിയിലെ കാല കൗന്‍ വന പ്രദേശത്ത് ആടിനെ മേയ്ക്കായി എത്തിയ പെണ്‍കുട്ടിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി 12 മണിക്കൂറിനുള്ളില്‍ പ്രതികളെ പൊലീസ് പിടികൂടിയിരുന്നു. 40 ദിവസം കൊണ്ടാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Chandrika Web: