X
    Categories: CultureMoreNewsViews

ഹരിയാനയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസ്: രണ്ടുപേര്‍ അറസ്റ്റില്‍

ഛണ്ഡീഗഡ്: ഹരിയാനയില്‍ കൗമാരക്കാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മുഖ്യ പ്രതി സൈനികനാണെന്ന് സ്ഥീരികരിച്ചെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല. സംഭവത്തില്‍ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക ഇരയായ പെണ്‍കുട്ടിയുടെ കുടുംബം നിരസിച്ചു.

സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയില്‍ ഉയര്‍ന്ന റാങ്ക് നേടിയ പെണ്‍കുട്ടിയാണ് ഹരിയാനയില്‍ കഴിഞ്ഞ ദിവസം കൂട്ടബലാംത്സംഗത്തിന് ഇരയായത്. റെവാരിയില്‍ കോച്ചിംഗ് ക്ലാസിലേക്ക് പോകും വഴി 13പേര്‍ പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടിയുടെ മൊഴി. പക്ഷേ പോലീസ് പീഡനക്കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്തത് മൂന്ന് പേര്‍ക്കെതിരെ മാത്രമാണ്യ ഇതില്‍ മുഖ്യപ്രതി കോണ്‍സ്റ്റബിള്‍ റാങ്കിലുള്ള സൈനികനാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ ഇതുവരെ അറസ്റ്റ് ചെയ്യാനായിട്ടില്ല.

പ്രതികളെ സഹായിക്കാന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന ഒരു ഡോക്ടര്‍ ഉള്‍പ്പെടെ മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അതിനിടെ സര്‍ക്കാര്‍ നല്‍കിയ നഷ്ടപരിഹാരത്തുക പെണ്‍കുട്ടിയുടെ കുടുംബം മടക്കി. പണമല്ല നീതിയാണ് വേണ്ടതെന്ന് കുടുംബം പ്രതികരിച്ചു. പരാതിയില്‍ കേസെടുക്കാനോ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാനോ തുടക്കത്തില്‍ പൊലീസ് തയ്യാറായില്ലെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആരോപിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: