വാഷിങ്ടണ്‍: ലോകത്തെ തീരെ സൗഹാര്‍ദപരമല്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യയിലെ രണ്ടു നഗരങ്ങള്‍ ഇടം നേടി. മുംബൈയും ന്യൂഡല്‍ഹിയുമാണ് ഈ പട്ടികയില്‍ ഇടംപിടിച്ചത്. സൗഹൃദ രാജ്യങ്ങളുടെ പട്ടികയില്‍ ടൊറന്റോയും സിഡ്‌നിയും എഡിന്‍ബര്‍ഗുമാണ് ആദ്യ മൂന്നു സ്ഥാനത്തുള്ളത്. ഘാനയാണ് തീരെ സൗഹാര്‍ദപരമല്ലാത്ത രാജ്യങ്ങളുടെ പട്ടികയിലുള്ളത്.
ഘാനക്കു പിന്നാലെ മൊറോക്കോയും മുംബൈ, ക്വലാലംപൂര്‍, റിയോ ഡി ജനീറോ, ഡല്‍ഹി എന്നിങ്ങനെയാണ് പട്ടിക നീളുന്നത്. സന്ദര്‍ശകരുടെ മടങ്ങിവരവിന്റെ നിരക്ക്, സുരക്ഷാ നിരക്ക്, സന്തോഷം, ആശയവിനിമയം, ജീവനക്കാരുടെ പെരുമാറ്റ രീതി തുടങ്ങിയ മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്.-