X
    Categories: indiaNews

പാക്കിസ്ഥാനി ഗാനം കേട്ടതിന് യുപിയില്‍ രണ്ടു കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു

പാകിസ്ഥാനി ഗാനം കേട്ടതിന് ഉത്തര്‍പ്രദേശില്‍ രണ്ടു മുസ്ലിം കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഉത്തര്‍പ്രദേശിലെ ബാറെലിയിലാണ് സംഭവം. ബുധനാഴ്ചയാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ദേശീയതയെ തടസ്സപ്പെടുത്തല്‍, മനപ്പൂര്‍വം അപമാനിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കസ്റ്റഡിയില്‍ എടുത്തിരിക്കുന്നത്.

യുപി സ്വദേശി പകര്‍ത്തിയ വീഡിയോയുടെ അടിസ്ഥാനത്തിലാണ് കുട്ടികള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

പാകിസ്ഥാന്‍ ബാലതാരമായ ആരിഫിന്റെ പാകിസ്ഥാന്‍ സിന്ദാബാദ് എന്ന ഗാനം കേട്ട 16, 17 എന്നിങ്ങനെ പ്രായമുള്ള കുട്ടികളെയാണ് കേസില്‍ പെടുത്തിയിരിക്കുന്നത്.

Test User: