ബാംഗളൂര്‍; അമ്മ വീട്ടില്‍ പൂട്ടിയിട്ട കുട്ടികള്‍ കിടക്കക്ക് തീപിടിച്ചു മരിച്ചു. തീ പിടിച്ചതിനെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് അഞ്ചും രണ്ടും വയസുള്ള കുട്ടികള്‍ ദാരുണമായി ജീവന്‍ വെടിഞ്ഞത്. നേപ്പാള്‍ സ്വദേശികളായ ദേവേന്ദ്രയുടെയും രൂപസിയുടെയും മക്കളായ സജന്‍ (5), ലക്ഷ്മി (2) എന്നിവരാണ് മരിച്ചത്.
ഇലക്ട്രോണിക് സിറ്റി ബസപുര മെയ്ന്‍ റോഡിലെ വീട്ടില്‍ മരിച്ച നിലയില്‍ കുട്ടികളെ കണ്ടെത്തുകയായിരുന്നു. രക്ഷിതാക്കള്‍ കുട്ടികളെ വീട്ടില്‍ പൂട്ടിയിട്ടു ജോലിക്കു പോയ സമയത്തായിരുന്നു തീപിടിത്തം. ജനലുകള്‍ അടച്ചതിനാല്‍ പുക പുറത്തു പോവുകയോ സമീപവാസികളുടെ ശ്രദ്ധയില്‍പ്പെടുകയോ ചെയ്തില്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.