X

ജ്യേഷ്ഠന്‍ എഎസ്‌ഐ, അനിയന്‍ സിഐ; ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതല ഇനി സഹോദരങ്ങള്‍ക്ക്

എറണാകുളം : ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതല ഇനി സഹോദരങ്ങള്‍ക്ക്. നോര്‍ത്ത് പറവൂര്‍ കുഞ്ഞിതൈ തേലക്കാട്ട് വീട്ടില്‍ തോമസ് – കുഞ്ഞമ്മ ദമ്പതികളുടെ മക്കളായ ടി.കെ. ജോസും ടി.കെ. വര്‍ഗീസുമായിരിക്കും ഇനി ചെങ്ങമനാട് പൊലീസ് സ്‌റ്റേഷന്‍ ചുമതലകള്‍ക്ക്  നേതൃത്വം നല്‍കുക.16 വര്‍ഷം മുമ്പ് സര്‍വിസില്‍ പ്രവേശിച്ച്, ക്രൈംബ്രാഞ്ചില്‍ എസ്.ഐ ആയിരുന്ന ഇളയ മകന്‍ ജോസി ഉദ്യോഗക്കയറ്റത്തെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറായി ചെങ്ങമനാട് സ്‌റ്റേഷനില്‍ ചുമതലയേല്‍ക്കുന്നത്.

22 വര്‍ഷം മുമ്പാണ് തോമസ് സര്‍വിസില്‍ പ്രവേശിച്ചത്. വടക്കേക്കര സ്‌റ്റേഷനിലെ എ.എസ്.ഐ ആയിരുന്നു. സ്ഥലം മാറ്റത്തെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ചെങ്ങമനാട് സ്‌റ്റേഷനിലെത്തി തോമസ് ചാര്‍ജെടുത്തു. സഹോദര ബന്ധങ്ങളുടെ വകഭേദമില്ലാതെ സി.ഐയുടെ മുറിയിലെത്തിയ തോമസ് മേലാധികാരിക്ക് സല്യൂട്ട് നല്‍കുകയും സ്ഥലംമാറ്റ ഉത്തരവ് സമര്‍പ്പിക്കുകയുമായിരുന്നു.സല്യൂട്ട് സ്വീകരിച്ച ശേഷം സി.ഐ ജോസി ഉത്തരവ് സ്വീകരിച്ച് ഒപ്പുവെക്കുകയും ചെയ്തു. ജോസിയുടെയും തോമസിന്റെയും ഏക സഹോദരി ബീന സഭ നേതൃത്വം നല്‍കുന്ന സ്ഥാപനത്തിലെ ജീവനക്കാരിയാണ്.

Test User: