കോഴിക്കോട്: മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊടുവള്ളി പോലീസാണ് അറസ്റ്റ് ചെയ്തത്. കൂടത്തായി ആറ്റിന്‍കരയില്‍ നിന്നുള്ള അമല്‍ ബെന്നിയെയും അമ്പായക്കുന്നുമ്മല്ലില്‍ നിന്നുള്ള വിഷ്ണുദാസ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇരുവരില്‍ നിന്ന് 810 മില്ലി ഗ്രാം എംഡിഎംഎയും ബൈക്കും പോലീസ് പിടിച്ചു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ എം പി രാജേഷിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ മയക്കുമരുന്ന് പിടികൂടുകയായിരുന്നു.താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ രണ്ടുപേരെയും 14 ദിവസത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.
മയക്കുമരുന്നായ എംഡിഎംഎയുമായി രണ്ട് പേര്‍ പിടിയില്‍
Related Post