താമരശ്ശേരി :തിമിംഗല ഛര്‍ദിയുമായി രണ്ടുപേരെ വനപാലകര്‍ അറസ്റ്റ് ചെയ്തു. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടില്‍ അജ്മല്‍ റോഷന്‍ (28), ഓമശ്ശേരി നീലേശ്വരം മഠത്തില്‍സഹല്‍(27) എന്നിവരാണ് കോഴിക്കോട് എന്‍ ജി ഒ ക്വാട്ടേഴ്സ് പരിസരത്ത് വെച്ച് വനപാലകരുടെ പിടിയിലായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് താമരശ്ശേരി ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസര്‍ എം കെ രാജീവ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് നാല് കിലോ തിമിംഗല ഛര്‍ദിയുമായി രണ്ടുപേര്‍ പിടിയിലായത്. ഇന്തോനേഷ്യല്‍ നിന്നാണ് തിമിംഗല ഛര്‍ദി എത്തിച്ചതെന്നാണ് സൂചന.
സ്പേം വെയില്‍ വിഭാഗത്തില്‍പ്പെടുന്ന തിമിംഗലങ്ങള്‍ പുറം തള്ളുന്ന ആംബര്‍ ഗ്രിസിന് വിപണിയില്‍ കോടിക്കണക്കിനു രൂപ വിലയുണ്ട്.ഈ തിമിംഗലങ്ങള്‍ വംശനാശ ഭീഷണി നേരിടുന്നവയായതിനാല്‍ ആംബര്‍ഗ്രിസ് വില്‍പന ഇന്ത്യന്‍ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂള്‍ 2 പ്രകാരം കുറ്റകരമാണ്. പിടികൂടിയവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും.