ടെല്‍അവീവ്: ഇസ്രാഈലില്‍ ബാങ്ക് വിളിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഇസ്രാഈല്‍ പാര്‍ലമെന്റില്‍ ബാങ്ക് വിളിച്ച് എം.പിമാരുടെ പ്രതിഷേധം. ഇസ്രായേല്‍ പാര്‍ലമെന്റായ നെസറ്റില്‍ സംസാരിച്ച ഇസ്രായേല്‍ അറബ് അംഗം അഹമ്മദ് അല്‍ ത്വയിബി, തലബ് അബു അറാര്‍ എന്നിവരാണ് പോഡിയത്തിലെത്തി ബാങ്കുവിളിച്ചത്.
ബാങ്ക് നിരോധത്തിന് പിന്നില്‍ ഇസ്ലാമോഫോബിയയാണെന്നും രാജ്യത്തിന്റെ ഭംഗിക്ക് ബാങ്ക് വിളി അനിവാര്യമാണെന്നും ഇവര്‍ പറഞ്ഞു. അതേസമയം ബാങ്കുവിളിച്ച അറബ് എം.പിമാരെ കൂക്കിവിളിച്ച മറ്റു എം.പിമാര്‍ ഇവരുടെ ബാങ്ക് തടസപ്പെടുത്താനും ശ്രമിച്ചു. ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ബാങ്കുവിളിക്ക് നിരോധനമേര്‍പ്പെടുത്തി ഇസ്രാഈലില്‍ ബില്‍ പാസാക്കിയത്. അനൗണ്‍സ്‌മെന്റില്‍ നിന്നും മറ്റും വരുന്ന അനാവശ്യ ശബ്ദങ്ങള്‍ സുഖ ജീവിതത്തിന് തടസമാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരത്തിലൊരു നീക്കവുമായി ഇസ്രാഈല്‍ രംഗത്ത് എത്തിയത്.
പുലര്‍ച്ചയോടെ വിളിക്കുന്ന ബാങ്ക് ഉറക്കത്തിന് തടസമാകുന്നുണ്ടെന്നും ഇതാണ് പുതിയ നീക്കത്തിന് പിന്നിലെന്നും ജറുസലം സിറ്റി കൗണ്‍സില്‍മാന്‍ പ്രതികരിച്ചു. ഇസ്രാഈലില്‍ ഉയര്‍ന്നു വരുന്ന ഇസ്‌ലാം പേടിയാണ് പിന്നിലെന്നും പ്രധാന മന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ഇതിന് കുട പിടിക്കുകയാണെ്ന്നുമാണ് പ്രതിഷേധക്കാര്‍ പറയുന്നത്.