X

ട്വിറ്റര്‍ വാണ്ട്‌സ് റ്റു നോ: അര്‍ണബിന്റെ രാജിക്ക് കാരണം ട്വിറ്റര്‍ കരുതുന്നത് ഇങ്ങനെയാണ്

ടൈംസ് നൗ എഡിറ്റര്‍ ഇന്‍ ചീഫ് അര്‍ണബ് ഗോസ്വാമിയുടെ രാജിവാര്‍ത്ത ട്വിറ്ററില്‍ ടോപ്്‌ട്രെന്റ്. അര്‍ണബിന്റെ രാജിയോടെ ഇന്ത്യ- പാകിസ്താന്‍ അതിര്‍ത്തി ശാന്തമാകുമെന്നും ഒരുപക്ഷെ സുപ്രീംകോടതി സുപ്രീംകോടതി ചീഫ്ജസ്റ്റിവാനായിരിക്കും രാജിയെന്നുമാണ് വിമര്‍ശകര്‍ കരുതുന്നത്.

ടൈംസ് നൗവില്‍ അര്‍ണബിന്റെ സഹപ്രവര്‍ത്തകരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് രാജിവാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ന്യൂസ് അവറില്‍ ഇന്ന് രാത്രി അര്‍ണബ് തിരിച്ചുവരുമെന്ന് ഇപ്പോഴും ചാനലില്‍ സ്‌ക്രോള്‍ കാണിക്കുന്നുണ്ട്.

എന്നാല്‍ ട്വിറ്ററില്‍ അര്‍ണബിനെ അനുകൂലിച്ചും വിമര്‍ശിച്ചും ട്രോളുകള്‍ പ്രവഹിക്കുകയാണ്. ചില രസകരമായ ട്രോളുകള്‍ കാണാം. ‘ശബ്ദമലിനീകരണമില്ലാത്ത ഒരു ദീപാവലിയാവണം ഇത്തവണത്തേതെന്ന് അര്‍ണബ് ശപഥമെടുത്തിരുന്നുവെന്നും, രാജിയോടെ ശബ്ദമലിനീകരണം 80 ശതമാനം കുറഞ്ഞുവെന്നും  ഒരാളുടെ അഭിപ്രായം

സുപ്രീംകോടതി ജഡ്ജിയാവാനാണോ അതോ ഔദ്യോഗികമായി ബിജെപിയില്‍ ചേരാനാണോ രാജിയെന്നും ചിലര്‍ സംശയിക്കുന്നു. അര്‍ണബ്്ടൈംസ് നൗവില്‍ നിന്നാണ് രാജിവെച്ചതെന്നും, അതില്‍ ആശ്വസിക്കാമെങ്കിലും മാധ്യമപ്രവര്‍ത്തനം ഉപേക്ഷിച്ചാല്‍ മാത്രമെ ആഘോഷിക്കാവൂ എന്നുമാണ് ഒരു വിനീതന്റെ ആവശ്യം.

 

chandrika: