X
    Categories: Newstech

നീക്കം ചെയ്ത അക്കൗണ്ടുകള്‍ തിരികെയെത്തിക്കാന്‍ ട്വിറ്റര്‍

നേരത്തെ നീക്കം ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ തിരികെ എത്തിക്കാന്‍ ഇലോണ്‍ മസ്‌ക്. നിയമങ്ങള്‍ ലംഘിക്കുകയോ സ്പാമില്‍ ഏര്‍പ്പെടുകയോ ചെയ്യാത്ത അക്കൗണ്ടുകളാണ് തിരികെ എത്തിക്കാന്‍ ശ്രമിക്കുന്നത്. നവംബര്‍ 23ന് അതുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് തുടക്കമിട്ടു. വോട്ടെടുപ്പിലൂടെയാണ് തീരുമാനം എടുക്കുന്നത്.

നേരത്തെ മുന്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ പ്ലാറ്റ്‌ഫോമില്‍ തിരികെ കാണാന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന് ചോദിച്ച് ഉപയോക്താക്കളോട് മസ്‌ക് ട്വിറ്ററില്‍ വോട്ടെടുപ്പ് നടത്തിയിരുന്നു. നിരവധി ഉപയോക്താക്കള്‍ അനുകൂലമായി പ്രതികരിച്ചതിന് പിന്നാലെ ട്രംപിന്റെ അക്കൗണ്ട് തിരികെ കൊണ്ടു വന്നിരുന്നു. ട്രംപിന് പുറമെ കന്യ വെസ്റ്റിന്റെ അക്കൗണ്ടും മസ്‌ക് തിരികെ കൊണ്ടുവന്നിട്ടുണ്ട്.

നീക്കം ചെയ്ത പഴയ ട്വിറ്റര്‍ അക്കൗണ്ടുകള്‍ തിരികെയെത്തിക്കാന്‍ മസ്‌ക് നേരത്തേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. ഒക്‌ടോബര്‍ അവസാനം കമ്പനി ഔദ്യോഗികമായി ഏറ്റെടുത്തതിന് ശേഷം അദ്ദേഹം ‘സംശയാസ്പദമായ കാരണങ്ങളാല്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ട്വിറ്റര്‍ മോചിപ്പിക്കും’ എന്ന് ട്വീറ്റ് ചെയിതിരുന്നു.

Test User: