X

ഫലസ്തീന്‍ അക്കൗണ്ടുകള്‍ പൂട്ടി ട്വിറ്റര്‍

റാമല്ല: ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകരുടെയും മനുഷ്യവകാശ പ്രവര്‍ത്തകരുടെയും ട്വിറ്റര്‍ അക്കൗണ്ടുകള്‍ സസ്പെന്‍ഡ് ചെയ്തതിനെതിരെ പ്രതിഷേധമുയരുന്നു. ഇസ്രാഈലിന്റെ മനുഷ്യാവകാശ ധ്വംസനങ്ങള്‍ക്കെതിരെ ശബ്ദിക്കുന്ന പ്രമുഖരുടെ അക്കൗണ്ടുകളാണ് ട്വിറ്റര്‍ പൂട്ടിയത്.

ഫലസ്തീനില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങളിലൊന്നായ അല്‍ ഖുദ്സിന്റെ വാഷിങ്ടണ്‍ ബ്യൂറോ ചീഫ് സഈദ് അരികതിന്റെ അക്കൗണ്ട് ആഴ്ചകള്‍ക്ക് മുമ്പാണ് സസ്പെന്റ് ചെയ്തത്. ഫലസ്തീന്‍ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ നൂറ അരീകതിന്റെയും അക്കൗണ്ട് പൂട്ടിയെങ്കിലും പ്രതിഷേധങ്ങളെത്തുടര്‍ന്ന് പുന:സ്ഥാപിച്ചു. സഈദിന് ട്വിറ്ററില്‍നിന്ന് അറിയിപ്പൊന്നും ലഭിച്ചിരുന്നില്ല. ഇതുസംബന്ധിച്ച് ചോദ്യങ്ങളോടും ട്വിറ്റര്‍ മുഖംതിരിക്കുകയാണ്.

webdesk11: