X
    Categories: indiaNews

കര്‍ഷകരെ പിന്തുണക്കുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാരിന് ട്വിറ്ററിന്റെ സഹായം

ന്യൂഡല്‍ഹി: കര്‍ഷക സമരത്തെ പിന്തുണയ്ക്കുയും സര്‍ക്കാരിനെതിരെ വിമര്‍ശം ഉന്നയിക്കുകയും ചെയ്യുന്ന അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യുന്നതിന് കേന്ദ്രത്തിന് ട്വിറ്ററിന്റെ സഹായം. കിസാന്‍ ഏക്താ മോര്‍ച്ച, ദി കാരവന്‍ എന്നിവയുടേതടക്കം നിരവധി ട്വിറ്റര്‍ അക്കൗണ്ടുകള്‍ രാജ്യത്ത് മരവിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിന് നോട്ടീസയച്ചതിന് പിന്നാലെയാണ് നടപടി.

കര്‍ഷക സമരത്തെ പിന്തുണയ്ക്കുന്ന മാധ്യമങ്ങള്‍, സംഘടനകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ എന്നിവരുടെ വിവരങ്ങളടങ്ങിയ പട്ടിക സര്‍ക്കാര്‍ ട്വിറ്ററിന് കൈമാറി എന്നാണ് റിപ്പോര്‍ട്ട്. ‘കര്‍ഷകരെ കൂട്ടക്കൊല ചെയ്യാന്‍ മോദിക്ക് പദ്ധതി’ എന്ന ഹാഷ് ടാഗ് ഉപയോഗിച്ച 250 ഓളം അക്കൗണ്ടുകള്‍ ട്വിറ്റര്‍ ഇതിനോടകം ബ്ലോക്ക് ചെയ്തു കഴിഞ്ഞു.

നിയമപരമായ അഭ്യര്‍ത്ഥനകളെ തുടര്‍ന്ന് ഇന്ത്യയില്‍ ഈ അക്കൗണ്ട് തടഞ്ഞിരിക്കുന്നുവെന്നാണ് ബ്ലോക്ക് ചെയ്ത അക്കൗണ്ടുകള്‍ തുറക്കുമ്പോള്‍ കാണിക്കുന്നത്.

ഡല്‍ഹിയില്‍ റിപ്പബ്ലിക് ദിനത്തില്‍ നടന്ന ട്രാക്ടര്‍ റാലിയുമായി ബന്ധപ്പെട്ട് തെറ്റായ പ്രചരണം നടത്തിയെന്നാരോപിച്ച് ദി കാരവന്‍ മാഗസിന്റെ എഡിറ്റര്‍ക്കെതിരെ ഡല്‍ഹി പോലീസ് നേരത്തെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കാരവന്റെ ട്വിറ്റര്‍ അക്കൗണ്ടും ബ്ലോക്ക് ചെയ്തിരിക്കുന്നത്.

web desk 1: